ഡൽഹി: കൊടുംചൂടിൽ ചുട്ടുപഴുത്ത് ഡൽഹി നഗരം. ഇന്നലെ രേഖപ്പെടുത്തിയതനുസരിച്ച് നഗരത്തിലെ താപനില 49 ഡിഗ്രി കടന്നുവെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി.
വടക്കുപടിഞ്ഞാറൻ ഡൽഹിയിലും തെക്കുവടക്കൻ ഡൽഹിയിലുമുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ യഥാക്രമം 49.2, 49.1 ഡിഗ്രി സെൽഷ്യസ് വീതം ചൂട് രേഖപ്പെടുത്തി.
അനിയന്ത്രിതമായ ചൂടാണ് ഡൽഹി നഗരത്തിൽ അനുഭവപ്പെടുന്നത്. സാധാരണ ജൂൺ മാസത്തിൽ രേഖപ്പെടുത്തുന്ന ചൂട്, ഇക്കുറി നേരത്തെയാണ്. ഞായറാഴ്ച, ഉഷ്ണതരംഗത്തിനു മുന്നോടിയായി ആരോഗ്യവിദഗ്ധർ നഗരമെമ്പാടും ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. 45 ഡിഗ്രി വരെ താപനില രേഖപ്പെടുത്തിയ പടിഞ്ഞാറൻ ഡൽഹിയിലാണ് ചൂട് കുറവ്.
ജോലിസംബന്ധമായ ആവശ്യങ്ങളോ മറ്റ് അത്യാവശ്യങ്ങളോ ഇല്ലാതെ
അനാവശ്യമായി ആരും വീടിന് പുറത്തിറങ്ങരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ധാരാളം വെള്ളം കുടിക്കണമെന്നും, ദാഹം തോന്നുന്നില്ലെങ്കിൽ പോലും കുടിക്കാൻ മറക്കരുതെന്നും ജനങ്ങൾക്ക് നിർദേശമുണ്ട്.
Post Your Comments