കാബൂൾ: പെൺകുട്ടികളുടെ സ്‌കൂളിനുള്ളിൽ ആയുധധാരികളായ താലിബാൻ പ്രവർത്തകർ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സ്വതന്ത്ര മാധ്യമപ്രവർത്തകൻ സജ്ജാദ് നുരിസ്താനി പങ്കിട്ട വീഡിയോയിൽ, ആയുധധാരികളായ താലിബാനി പുരുഷന്മാർ അഫ്ഗാനിസ്ഥാനിലെ ഒരു ഗേൾസ് സ്കൂളിൽ നൃത്തം ചെയ്യുന്നതാണ് കാണാനാകുന്നത്. സ്‌കൂളുകൾ അടപ്പിച്ച ശേഷമായിരുന്നു താലിബാൻ ‘പോരാളി’കളുടെ ഡാൻസ്.
താലിബാനി പോരാളികൾ ഒരു ഗേൾസ് സ്കൂൾ അടച്ചുപൂട്ടുകയും ക്ലാസ് മുറികളിൽ നൃത്തം ചെയ്തുകൊണ്ട് അവരുടെ വിജയം ആഘോഷിക്കുകയും ചെയ്യുകയായിരുന്നു. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ നൂറിസ്ഥാൻ പ്രവിശ്യയിലെ വെയ്‌ഗൽ ഹൈസ്‌കൂളിൽ ആണ് സംഭവം. വീഡിയോയിൽ നാല് താലിബാൻ പ്രവർത്തകർ തോക്കുമായി നിൽക്കുന്നത് കാണാം.
ഗേൾസ് സ്‌കൂൾ അടച്ചുപൂട്ടിയ ശേഷം ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പിലെ പുരുഷന്മാർ ആഹ്ലാദത്തിലായിരുന്നുവെന്ന് അഫ്ഗാനിസ്ഥാൻ ആസ്ഥാനമായുള്ള പത്രപ്രവർത്തകൻ പറഞ്ഞു. യുദ്ധത്തിൽ തകർന്ന അഫ്ഗാനിസ്ഥാനിൽ, താലിബാൻ പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം നിരോധിക്കാൻ തീരുമാനിച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് ആറാം ക്ലാസിനു മുകളിൽ പഠിക്കാനാവില്ല. അതേസമയം, സ്‌കൂളുകൾ തുറക്കാനും സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകാനും അന്താരാഷ്ട്ര സമൂഹം താലിബാനോട് അഭ്യർത്ഥിക്കുന്നുണ്ട്.
എന്നിരുന്നാലും, 1996 മുതൽ 2001 വരെയുള്ള തങ്ങളുടെ ഭരണത്തിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു രണ്ടാം വരവിൽ താലിബാൻ സ്വീകരിച്ച നിലപാടുകൾ. ഭരണത്തിൽ കൂടുതൽ മിതത്വം കാണിക്കാൻ താലിബാൻ ബോധപൂർവം ശ്രമിച്ചു. ആദ്യതവണ താലിബാൻ ഭരണം കൈയ്യടക്കിയപ്പോൾ, ശരീഅത്ത് ഇസ്ലാമിക നിയമത്തിന് അനുസൃതമായി സ്ത്രീകൾക്ക് സ്കൂളിൽ പോകുന്നതും വീടിന് പുറത്ത് ജോലി ചെയ്യുന്നതും നിരോധിച്ചിരുന്നു. കൂടാതെ, അവർ പുറത്തു പോകുമ്പോഴെല്ലാം ചദാരി എന്ന് വിളിക്കപ്പെടുന്ന പൂർണ്ണമായി മൂടിയ വസ്ത്രങ്ങൾ ധരിക്കാനും ഒരു പുരുഷ ബന്ധുവിനെ കൂടെ കൂട്ടാനും നിർബന്ധിതരായിരുന്നു. താലിബാൻ സംഗീതം നിരോധിക്കുകയും ചെയ്തിരുന്നു. ശരീഅത്ത് നിയമം ലംഘിക്കുന്നവരുടെ കൈ വെട്ടുക, പൊതുസ്ഥലത്ത് ചാട്ടവാറടി നടത്തുക, വ്യഭിചാര ആരോപണത്തിന്റെ പേരിൽ കല്ലെറിയുക, തുടങ്ങിയ കഠിനമായ ശിക്ഷകൾ ആയിരുന്നു അക്കാലത്ത് താലിബാൻ നടപ്പിലാക്കിയിരുന്നത്.
After the closure of the girls ‘schools, the Taliban group danced in the classrooms of the girls’ schools.
This class is for girls at Weigel High School in Nuristan Province in eastern Afghanistan.#AfghanWomen pic.twitter.com/hFPidpkLRh— Sajjad Nuristani (@SajjadNuristan) May 13, 2022
Post Your Comments