KeralaLatest NewsNewsIndiaBusiness

ആശ്വാസത്തിന്റെ 39 ദിനങ്ങൾ: പെട്രോൾ വിലയിൽ ഇന്നും മാറ്റമില്ല

കോഴിക്കോട് നഗരത്തിൽ പെട്രോളിന് 115.37 രൂപയും ഡീസലിന് 102.26 രൂപയുമാണ് വില

തുടർച്ചയായ 39ആം ദിവസവും സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. പെട്രോൾ വില 110 നു മുകളിൽ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 117.68 രൂപയും ഡീസലിന് 103.66 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിന് 115.25 രൂപയും ഡീസലിന് 102.12 രൂപയുമാണ് വില. കോഴിക്കോട് നഗരത്തിൽ പെട്രോളിന് 115.37 രൂപയും ഡീസലിന് 102.26 രൂപയുമാണ് വില.

കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 115.12 രൂപയും ഡീസൽ ലിറ്ററിന് 99.83 രൂപയുമാണ്. ബംഗളൂരുവിൽ ഒരു ലിറ്റർ പെട്രോളിന് 111.09 രൂപയും ഡീസലിന് 94.79 രൂപയുമാണ് ഇന്നത്തെ വില.

Also Read: ‘ഇത് കേരളമാണ്, അശ്ലീലം പറയുന്നവർ എത്ര ഒച്ച എടുത്താലും ഉറപ്പോടെ കൂടെ നിൽക്കുന്നവരുടെ നാട്’: മാല പാർവതി

shortlink

Related Articles

Post Your Comments

Related Articles


Back to top button