Latest NewsNewsIndiaLife StyleHealth & Fitness

ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കണോ? എങ്കിൽ ഈ തെറ്റുകൾ ഒഴിവാക്കാം

പഞ്ചസാര, ഉപ്പ്, മൈദ എന്നിവയുടെ അമിത ഉപയോഗം ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ട്

ഇന്ന് പലരും ജീവിതശൈലിരോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ്. നമ്മുടെ ജീവിതശൈലിയിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് ജീവിതശൈലി രോഗങ്ങൾ വരാൻ പ്രധാന കാരണം.

പക്ഷാഘാതം, ഹൃദയാഘാതം, അമിതവണ്ണം, ശ്വാസകോശ രോഗങ്ങൾ, രക്തസമ്മർദം, പ്രമേഹം എന്നിവയാണ് പ്രധാന ജീവിത ശൈലി രോഗങ്ങളായി കണക്കാക്കുന്നത്. ചിട്ടയായ ജീവിതം മുന്നോട്ടു നയിച്ചാൽ ഈ ജീവിതശൈലി രോഗങ്ങളിൽ നിന്ന് ഒരു പരിധിവരെ അകന്നു നിൽക്കാൻ സാധിക്കും. ജീവിതശൈലി രോഗങ്ങളുടെ പ്രധാനപ്പെട്ട കാരണങ്ങൾ പരിശോധിക്കാം.

Also Read: രാവിലെ 200 മില്ലി മൂത്രം കുടിക്കും, മൂത്രം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്തപ്പോള്‍ ശബ്ദം തിരിച്ചുകിട്ടി: കൊല്ലം തുളസി

പഞ്ചസാര, ഉപ്പ്, മൈദ എന്നിവയുടെ അമിത ഉപയോഗം ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. കൂടാതെ, ഒരിക്കൽ പാചകം ചെയ്ത ഭക്ഷണം വീണ്ടും ചൂടാക്കി ഉപയോഗിക്കാൻ പാടില്ല. ഫാസ്റ്റ് ഫുഡ്, പ്രിസർവേറ്റീവ് ചേർത്ത ഭക്ഷണ പദാർത്ഥങ്ങൾ, നിറവും മണവും ലഭിക്കാൻ കൃത്രിമ രാസവസ്തുക്കൾ ചേർത്ത ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുന്നത് ജീവിതശൈലി രോഗങ്ങൾ പിടിപെടാൻ കാരണമാകും. വ്യായാമക്കുറവ്, പുകവലി, മദ്യപാനം, മാനസിക സമ്മർദ്ദങ്ങൾ എന്നിവയൊക്കെയും ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button