Latest NewsNewsInternational

ഉത്തര കൊറിയയിൽ കോവിഡ് പ്രതിസന്ധി രൂക്ഷം: 3 ദിവസത്തിനുള്ളിൽ 8,20,620 രോഗികൾ

അതിർത്തിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഉത്തര കൊറിയ

സിയോൾ: ഉത്തര കൊറിയയിൽ വീണ്ടും കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു. മൂന്ന് ദിവസത്തിനുള്ളിൽ 8,20,620 കേസുകളാണ് ഉത്തര കൊറിയയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 42 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 3,24,550 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ചുവെന്ന് ഉത്തര കൊറിയ ഔദ്യോഗികമായി അംഗീകരിക്കുന്നത് ഇതാദ്യമായാണ്. മറ്റു രാജ്യങ്ങളിലെല്ലാം കോവിഡ് വ്യാപിച്ചപ്പോൾ ഉത്തര കൊറിയ അതിർത്തികളെല്ലാം അടച്ചിരുന്നു. പ്യോങ്യാങ്ങിലുൾപ്പെടെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു.

Read Also: ഭാര്യ നസ്ലീനുമായുള്ള ഷൈബിന്റെ ബന്ധം ഹാരിസ് കൈയോടെ പിടികൂടിയതോടെ പക കൂടി:  കൂടുതൽ വിവരങ്ങൾ പുറത്ത് 

പ്യോങ്യാങ്ങിലാണ് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. ഒമിക്രോൺ വകഭേദമാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ അടിയന്തര യോഗം വിളിച്ചു ചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. കർശനമായി അടിയന്തരാവസ്ഥ നടപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു.

അതിർത്തിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. നഗരങ്ങളുൾപ്പെടെ എല്ലാ സ്ഥലങ്ങളും അടച്ചിടണമെന്നും നിർമ്മാണ പ്രവർത്തനങ്ങളും വ്യാപാരങ്ങളും യൂണിറ്റുകളിൽ മാത്രമായി ചുരുക്കണമെന്നും കിം നിർദ്ദേശിച്ചു.

Read Also: ‘എന്‍റെ ജീവിതം ബി‌.ജെ.പിക്കെതിരായ പോരാട്ടം’: ജീവിതത്തില്‍ ഇന്നേവരെ അഴിമതി നടത്തിയിട്ടില്ലെന്ന് രാഹുൽ ഗാന്ധി  

shortlink

Related Articles

Post Your Comments

Related Articles


Back to top button