ബംഗളൂരു: കർണാടകത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റിലേക്ക് വീണ്ടും മത്സരിക്കാനൊരുങ്ങി കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ. ജൂൺ 10നാണ് തിരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. കർണാടകത്തിൽ നിന്ന് നാല് സീറ്റുകളാണ് ഒഴിവു വന്നിരിക്കുന്നത്.
ബിജെപിക്ക് 120 എംഎൽഎമാരാണുള്ളത്. അതുകൊണ്ട് തന്നെ, രണ്ട് അംഗങ്ങളെ പാർട്ടിക്ക് വിജയിപ്പിക്കാൻ സാധിക്കും. രാജ്യസഭാ അംഗമായ നിർമ്മല സീതാരാമന്റെ കാലാവധി അടുത്ത മാസം പൂർത്തിയാകും. 2016 ലാണ് അവർ രാജ്യസഭാംഗമായത്.
ലോകത്തിലെ ഏറ്റവും ശക്തരായ 100 സ്ത്രീകളുടെ ഫോർബ്സ് 2021 പട്ടികയിൽ നിർമ്മല സീതാരാമൻ ഇടംനേടിയിട്ടുണ്ട്. മുപ്പത്തിയേഴാം സ്ഥാനമാണ് അവർ കരസ്ഥമാക്കിയത്. ഇന്ത്യയിലെ ഏറ്റവും ശക്തയായ വനിതയായി ഫോർച്യൂണറും നിർമ്മലയെ തിരഞ്ഞെടുത്തിട്ടുണ്ട്.
Post Your Comments