മുല്ലപ്പൂ വില ഉയരുന്നു. കിലോയ്ക്ക് 600 രൂപ ഉണ്ടായിരുന്ന മുല്ലപ്പൂ വില ഏതാനും ദിവസങ്ങൾ കൊണ്ടാണ് കിലോയ്ക്ക് 1000 രൂപയിലേക്ക് എത്തിയത്. കേരളത്തിലും തമിഴ്നാട്ടിലും മെയ് മാസത്തിൽ വിവാഹങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ മുല്ലപ്പൂ വിലയും കൂടുകയായിരുന്നു. വരും ദിവസങ്ങളിൽ ഇനിയും വില വർദ്ധനവ് പ്രതീക്ഷിക്കാമെന്നാണ് വിപണി വൃത്തങ്ങൾ പറയുന്നത്.
സാധാരണ സമയങ്ങളിൽ 400 രൂപ നിരക്കിലാണ് മുല്ലപ്പൂ വിൽപ്പന നടത്തിയിരുന്നത്. എന്നാൽ, കോവിഡിന് ശേഷം വിവാഹങ്ങളും ഉത്സവങ്ങളും കൂടിയതോടെ പൂവിന്റെ വിലയും താരതമ്യേന ഉയരുകയായിരുന്നു. കോവിഡിന് മുൻപ് മെയ് മാസത്തിൽ കിലോ 700 രൂപയ്ക്ക് വരെ വിൽപ്പന നടന്നിട്ടുണ്ട്.
Also Read: ഇനിമുതൽ സ്വർണ പണിയും ഹൈടെക്, പുതിയ സാങ്കേതികവിദ്യകൾ ഇങ്ങനെ
ഓഫ് സീസണുകളിൽ വില കിലോയ്ക്ക് 100 രൂപ വരെ താഴാറുണ്ട്. മെയ് മാസത്തിൽ ഉണ്ടായ തുടർച്ചയായ മഴയും കാലാവസ്ഥാവ്യതിയാനവും മുല്ലപ്പൂ ഉൽപ്പാദനത്തെ ബാധിച്ചതിനാൽ വരും ദിവസങ്ങളിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
Post Your Comments