WayanadNattuvarthaLatest NewsKeralaNews

സ്ത്രീധനത്തെ ചൊല്ലി ഭാര്യയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് കുരുക്ക്: അറസ്റ്റ് ഭാര്യയുടെ പരാതിയെ തുടര്‍ന്ന്

മാനന്തവാടി: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ നിരന്തരമായി പീഡിപ്പിച്ച മദ്രസ അധ്യാപകനായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പനവല്ലിയിലെ മുതുവാട്ടില്‍ മുഹമ്മദ് ഷാഫി (28) ആണ് അറസ്റ്റിലായത്. ഭാര്യയുടെ പരാതിയില്‍ തിരുനെല്ലി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

അഞ്ചുവര്‍ഷം മുമ്പാണ് മുഹമ്മദ് ഷാഫി വിവാഹിതനായത്. സ്ത്രീധനത്തെച്ചൊല്ലി ഭര്‍ത്താവ് തന്നെ നിരന്തരം മാനസികമായും ഗാര്‍ഹികമായും പീഡിപ്പിക്കുകയാണെന്നാണ് ഭാര്യ നൽകിയ പരാധി. പരാതിയുടെ അടിസ്ഥാനത്തില്‍ തിരുനെല്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എല്‍. ഷൈജുവും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പരാതി ഉയർന്നതോടെ എടയൂര്‍കുന്ന് മഹല്ല് ഭാരവാഹി കൂടിയായിരുന്ന ഇയാളെ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി.

Also Read:പ്രവാചകനിന്ദ, വിദ്യാർത്ഥിനിയെ സഹപാഠികൾ തീവെച്ചു കൊന്നു : അല്ലാഹു അക്ബർ വിളിച്ച് അക്രമികൾ

അതേസമയം, കഴിഞ്ഞ ദിവസം കൊല്ലം ചടയമംഗലത്ത് പതിനേഴുകാരനെ ലൈംഗികമായി ചൂഷണം ചെയ്ത യത്തീംഖാന നടത്തിപ്പുകാരനെ പോലീസ് അറസ്റ്റ് ചെയ്തതും ചർച്ചയായി. ചടയമംഗലം സ്വദേശിയായ നിസാമുദ്ദീൻ ആണ് അറസ്റ്റിലായത്. മന്ത്രം ചൊല്ലി തരാം എന്ന് പറഞ്ഞ് പള്ളിയുടെ മൂത്രപ്പുരയിൽ കൊണ്ടുപോയി കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയായിരുന്നു ഇയാൾ. സംശയം തോന്നിയ നാട്ടുകാർ ഇയാളെ പോലീസിനെ ഏൽപ്പിച്ചു. കുട്ടിയുടെ പരാതിയെ തുടർന്ന് ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button