വെള്ളറട: നിരവധി ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ പ്രതി പൊലീസ് പിടിയിൽ. കള്ളിക്കാട് മൈലക്കര ആണ്ടിവിളാകം ചാനല്‍ അരകത്ത് ഗോപി ആശാരി (ഊളന്‍ ഗോപി -55) യാണ് പൊലീസ് പിടിയിലായത്. വെള്ളറട പൊലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ 27-നാണ് കേസിനാസ്പദമായ സംഭവം. വെള്ളറട താഴെക്കര കളിയ്ക്കല്‍ ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ രണ്ടു കാണിക്കവഞ്ചി തകര്‍ത്ത് മോഷണം നടത്തിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്.
Read Also : ഗോതമ്പ് കയറ്റുമതി നിരോധനം : ഇന്ത്യയ്ക്കെതിരെ വിമർശനവുമായി ജി സെവൻ രാജ്യങ്ങൾ
പ്രതി നിരവധി ക്ഷേത്രങ്ങളില്‍ കാണിക്കവഞ്ചി തകര്‍ത്ത് മോഷണം നടത്തിയിട്ടുണ്ടെന്നും വീടുകളില്‍ നിന്നും സൈക്കിള്‍ മോഷ്ടിച്ചിട്ടുണ്ടെന്നും അടൂരിലെ ഒരു ഷോപ്പ് കുത്തി പൊളിക്കാനും ശ്രമം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വെള്ളറട സിഐ മൃതുല്‍ കുമാറിന്റെ നേതൃത്വത്തിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments