Latest NewsIndiaNewsMobile PhoneTechnology

വിവോ X80 ഉടൻ ഇന്ത്യൻ വിപണിയിൽ

ആൻഡ്രോയ്ഡ് 12 ആണ് ഓപ്പറേറ്റിങ് സിസ്റ്റം

ഇന്ത്യൻ വിപണിയിൽ വിവോ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കാനൊരുങ്ങുന്നു. വിവോ X80 സ്മാർട്ട്ഫോണുകളാണ് മെയ് 18 മുതൽ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിശോധിക്കാം.

6.78 inch, E5 AMOLED ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തുക. ആൻഡ്രോയ്ഡ് 12 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. കൂടാതെ, മീഡിയടെക് Dimensity 9000 പ്രൊസസറിലാണ് ഈ സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം.

Also Read: യു.പിയ്ക്ക് പിന്നാലെ ഹരിയാന: മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കുമെന്ന് സൂചന

32 മെഗാപിക്സലാണ് മുൻഭാഗത്തെ ക്യാമറ. കൂടാതെ, 50 മെഗാപിക്സൽ, 12 മെഗാപിക്സൽ അൾട്രാ വൈഡ് എന്നീ ക്യാമറകളും പിൻഭാഗത്ത് നൽകിയിട്ടുണ്ട്. 4500mAh ആണ് ബാറ്ററി ലൈഫ്.

8 ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന വേരിയന്റിന് 43,200 രൂപയാണ് വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന വേരിയന്റിന് 46,700 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന വേരിയന്റിന് 51,400 രൂപയാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button