Latest NewsNewsLife StyleHealth & Fitness

ശരീരത്തിൽ അയേണിന്റെ കുറവ് പരിഹരിയ്ക്കാൻ

ശരീരത്തിന് ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഊര്‍ജ്ജമാണ് നമ്മുടെ നിലനില്‍പ്പെന്ന് പറയുന്നത്. അത് കുറഞ്ഞ് പോയാല്‍ മനുഷ്യന്‍ തളരുമെന്ന സംഗതി ഉറപ്പ്. ഭക്ഷണമെന്നത് പോഷക സമ്പുഷ്ടമായിരിക്കണം. അതില്‍ അത്യാവശ്യമായി അടങ്ങിയിരിക്കേണ്ടതെല്ലാം ഉണ്ടെന്ന് ഉറപ്പ് വരുത്തണം. മിക്കവരിലും ഏറ്റവുമധികം കുറവുള്ള ധാതു ലവണമാണ് അയേണ്‍. ഇത് കുറഞ്ഞു പോകുമ്പോഴാണ് വിളർച്ച ശരീരത്തില്‍ ബാധിക്കുന്നത്. ശരീരത്തിലെ പ്രത്യേക മാറ്റങ്ങളുണ്ടാകുന്ന പ്രായമാണ് കൗമാരം. ഈ പ്രായത്തില്‍ അയേണിന്റെ അളവ് കുറയുന്നത് ബുദ്ധിവളര്‍ച്ചയെ അടക്കം സാരമായി ബാധിക്കും.

പഴവര്‍ഗങ്ങള്‍, ഇലക്കറികള്‍, തവിട്, ബീന്‍സ്, മാംസം, മത്സ്യം, മുട്ട എന്നിവയടക്കമുള്ള ആഹാരത്തില്‍ അയേണ്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തോടൊപ്പം ചായ, കാപ്പി എന്നിവ കുടിക്കുന്നവര്‍ സൂക്ഷിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് ആഹാരത്തിലെ അയേണിന്റെ നല്ലൊരു ഭാഗവും വലിച്ചെടുക്കുന്നുണ്ട്.

Read Also : ഗോതമ്പ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

അയേണിന്റെ അളവ് ശരീരത്തില്‍ ഗണ്യമായി കുറഞ്ഞാല്‍ രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറയും. കേരളത്തിലെ 60 ശതമാനത്തിലധികം സ്ത്രീകളിലും 20 ശതമാനത്തിലധികം പുരുഷന്മാരിലും വിളര്‍ച്ചയുള്ളതായാണ് കണക്ക്. വിളര്‍ച്ചയുള്ളവര്‍ അയേണ്‍ ഗുളിക കഴിക്കുന്നത് പതിവാണ്. ഇത് അമിതമാകാത്ത രീതിയില്‍ ഉപയോഗിക്കുന്നത് കൊണ്ട് ശരീരത്തിന് പ്രശ്‌നമുണ്ടാകില്ല. അയേണ്‍ ഗുളികകള്‍ കഴിക്കുന്ന സമയം മലത്തിന് കറുത്ത നിറമായിരിക്കും. എന്നാല്‍, ഇത് കാര്യമാക്കാനില്ലെന്ന് വിദഗ്ധര്‍ പറയുന്നു. അയേണ്‍ ഗുളികകള്‍ കഴിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് പറയുന്നുണ്ടെങ്കിലും ഭക്ഷണത്തിലൂടെ ഇത് വര്‍ദ്ധിപ്പിക്കുന്നതാണ് ഏറ്റവും ഉത്തമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button