ന്യൂഡല്‍ഹി: യു.ഡി ക്ലര്‍ക്കിന്റെ സീനിയോറിറ്റിക്കെതിരെ ഹര്‍ജി നല്‍കിയ കേരള സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. നിസ്സാര ഹര്‍ജികളുമായി വരാതെ പോയി അടിസ്ഥാന സൗകര്യങ്ങളും സ്‌കൂളും റോഡും ഒരുക്കാന്‍ കേരള സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ജഡ്ജിമാരായ ഡിവൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേരള സര്‍ക്കാരിനെ വിമര്‍ശിച്ചത്.
താമരശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് എന്‍.എസ്.സുബീറിന് സീനിയോറിറ്റി അനുവദിച്ചതുമായി ബന്ധപ്പെട്ടതാണ് വിഷയം. സുബീറിന്റെ സീനിയോറിറ്റി ശരിവെച്ചുകൊണ്ടായിരുന്നു കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി. ഇത് ഹൈക്കോടതിയും ശരിവെച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, സുപ്രീം കോടതിയിൽ നിന്നും ‘നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും ചെയ്തു കൂടേ. റോഡോ സ്‌കൂളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ നിര്‍മിച്ചു കൂടേ’ എന്ന മറുപടിയായിരുന്നില്ല കേരളം പ്രതീക്ഷിച്ചത്. കേരളത്തെ വിമർശിച്ച സുപ്രീം കോടതി ഹര്‍ജി തള്ളുകയും ചെയ്തു.
Also Read:വർക്ക് ഫ്രം ഹോം ഇനി ഇല്ല, ബൈജൂസിൽ കൂട്ടരാജി
ക്ലര്‍ക്കിന് സീനിയോറിറ്റി ലഭിച്ച വിഷയത്തില്‍ ഇടപെടാനല്ല സുപ്രീം കോടതി ഇരിക്കുന്നതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് തുറന്നടിച്ചു. ഇത് സുപ്രീം കോടതി ഇടപെടേണ്ട വിഷയമാണോയെന്ന് ബെഞ്ച് ചോദിച്ചു. ഒരു അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്കിനു സീനിയോറിറ്റി കിട്ടി. അതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയുമായി വന്നിരിക്കുന്നു. കുറച്ചുകൂടി നല്ല കാര്യങ്ങള്‍ ചെയ്തൂടെയെന്ന് കോടതി ചോദിച്ചു. തങ്ങള്‍ നിയമക്കോടതി മാത്രമല്ല നീതിന്യായക്കോടതി കൂടിയാണെന്നു പറഞ്ഞ രണ്ടംഗ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളി.
Post Your Comments