ചിപ്പ് നിർമ്മാണരംഗത്തെ സാമഗ്രികളുടെ വില വർദ്ധനവും ലോജിസ്റ്റിക്സ് ചിലവുകളും നികത്തുന്നതിന്റെ ഭാഗമായി വില വർദ്ധിപ്പിക്കാനൊരുങ്ങി സാംസങ്. പുതിയ സാമ്പത്തിക വർഷം മുതലാണ് ചിപ്പ് നിർമ്മാണത്തിൽ വില വർദ്ധനവ് ഏർപ്പെടുത്തുക. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം, വില വർദ്ധനവുമായി ബന്ധപ്പെട്ട് സാംസങ് ഇലക്ട്രോണിക്സ് ക്ലയന്റുമായി ചർച്ചകൾ നടത്തിവരികയാണ്.
ലഭ്യമായ ശേഷിയെക്കാൾ കൂടുതൽ ആവശ്യക്കാർ ഉള്ളതിനാൽ ചിപ്പിന്റെ വിതരണ ക്ഷാമം തുടരാനാണ് സാധ്യത. ഈ വർഷം ചിപ്പ് നിർമ്മാണത്തിനുള്ള കരാർ വില സാംസങ് 20 ശതമാനം വരെ വർധിപ്പിക്കുമെന്നാണ് സൂചന.
Also Read: യുഎഇ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: അഭിനന്ദനം അറിയിച്ച് ശൈഖ് മുഹമ്മദ്
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചിപ്പ് കരാർ നിർമ്മാതാക്കളാണ് സാംസങ് ഇലക്ട്രോണിക്സ്. തായ്‌വാൻ സെമികണ്ടക്ടർ മാനുഫാക്ചറിംഗ് കോ ആണ് ലോകത്തെ ഒന്നാമത്തെ ചിപ്പ് കരാർ നിർമ്മാതാക്കൾ.
Post Your Comments