Latest NewsNewsInternational

ശ്രീലങ്കക്ക് ഇന്ത്യ നല്‍കുന്ന സാമ്പത്തിക സഹായത്തിന് നന്ദി: പ്രധാനമന്ത്രി

പ്രതിസന്ധിക്ക് കാരണക്കാരായ സര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ ഒരു മാസത്തിലേറെയായി പ്രതിഷേധം തുടരുകയാണ്.

കൊളംബോ: ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന ശ്രീലങ്കക്ക് ഇന്ത്യ നല്‍കുന്ന സാമ്പത്തിക സഹായത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച്ചയാണ് ശ്രീലങ്കയുടെ 26-ാമത് പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്തത്.

ജനാധിപത്യ പ്രക്രിയകളിലൂടെ അധികാരത്തിലേറിയ പുതിയ ശ്രീലങ്കന്‍ ഗവണ്‍മെന്റുമായി പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണെന്നും രാജ്യത്തോടുള്ള പ്രതിബദ്ധതയും സൗഹൃദവും തുടരുമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ ഇന്ത്യ അറിയിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കക്ക് മൂന്ന് ബില്യണ്‍ ഡോളറിലധികം ഇന്ത്യ വാഗ്‌ദാനം ചെയ്തിട്ടുണ്ട്.

Read Also: ഗുജറാത്ത് മാത്രമല്ല തെലങ്കാനയും കേരളത്തേക്കാൾ ഏറെ മുന്നിൽ, പഠിക്കാൻ ഉടൻ പോകും: സജി ചെറിയാൻ

അതേസമയം, ശ്രീലങ്കയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് റനില്‍ വിക്രമസിംഗെ അറിയിച്ചിട്ടുണ്ട്. ആവശ്യ വസ്തുക്കളുടെ ദൗര്‍ലഭ്യം, വിലക്കയറ്റം, നീണ്ട പവര്‍കട്ട് തുടങ്ങിയ പ്രശ്‌നങ്ങൾ കാരണം ദുരിതത്തിലായ ജനങ്ങള്‍ നേരത്തെ സര്‍ക്കാറിനെതിരെ രംഗത്തിറങ്ങിയിരുന്നു. പ്രതിസന്ധിക്ക് കാരണക്കാരായ സര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ ഒരു മാസത്തിലേറെയായി പ്രതിഷേധം തുടരുകയാണ്. ഇതിന്‍റെ ഫലമായി മന്ത്രിസഭയെ പിരിച്ചുവിട്ടു.

shortlink

Post Your Comments


Back to top button