കൊച്ചി: തൃക്കാക്കരയില്‍ ജയം അസാധ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അട്ടിമറിക്കാന്‍ കഴിയാത്ത മണ്ഡലമല്ല തൃക്കാക്കരയെന്ന് ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. മണ്ഡലത്തിന്റെ ഇതുവരെയുള്ള ചരിത്രം നോക്കേണ്ടെന്നും ശക്തമായ പ്രവര്‍ത്തനം വഴി എതിരാളികളുടെ കുത്തക മണ്ഡലം പിടിച്ച രീതി തൃക്കാക്കരയിലും ആവര്‍ത്തിക്കാമെന്നും പിണറായി വിജയന് പറഞ്ഞു.
താഴേത്തട്ടിലെ യോഗങ്ങളില്‍ പങ്കെടുത്ത് മണ്ഡലത്തില്‍ ക്യാമ്പ് ചെയ്താണ് മുഖ്യമന്ത്രി പ്രചാരണം ഏകോപിപ്പിക്കുന്നത്.
മൂന്ന് ദിവസം കൊണ്ട് പത്ത് ലോക്കൽ കമ്മിറ്റി യോഗങ്ങളിൽ പിണറായി പങ്കെടുക്കും. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരും 60 എം.എൽ.എമാരും മണ്ഡലത്തിൽ സജീവമാണ്.
Post Your Comments