ഹരിയാന: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ, ഹരിയാനയില്‍ കോടികളുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു. ഹരിയാനയില്‍ തങ്ങളുടെ പുതിയ നിര്‍മ്മാണ കേന്ദ്രത്തിന്റെ ആദ്യ ഘട്ടത്തില്‍ 11,000 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. സോനിപത് ജില്ലയിലെ ഐഎംടി ഖാര്‍ഖോഡയില്‍ എച്ച്എസ്ഐഐഡിസിയുമായി ചേര്‍ന്ന് 800 ഏക്കര്‍ സ്ഥലം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കമ്പനി വെള്ളിയാഴ്ച പൂര്‍ത്തിയാക്കി.
പ്രതിവര്‍ഷം 2.5 ലക്ഷം യൂണിറ്റ് ഉത്പാദന ശേഷിയുള്ള പുതിയ പ്ലാന്റിന്റെ ആദ്യ ഘട്ടം ഭരണാനുമതിക്ക് വിധേയമായി 2025 ഓടെ കമ്മീഷന്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തില്‍ നിക്ഷേപം 11,000 കോടി രൂപയിലധികമാകുമെന്ന് എംഎസ്ഐ അറിയിച്ചു.
‘ഭാവിയില്‍ കൂടുതല്‍ നിര്‍മ്മാണ പ്ലാന്റുകള്‍ ഉള്‍പ്പെടുത്തുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്, മാരുതി സുസുക്കി ഇന്ത്യ അഭിപ്രായപ്പെട്ടു.
Post Your Comments