Latest NewsNewsIndiaBusiness

ഹരിയാനയിൽ ഏറ്റവും വലിയ പ്ലാന്റ് നിർമ്മിക്കാനൊരുങ്ങി മാരുതി

പ്രതിവർഷം 10 ലക്ഷം വാഹനങ്ങൾ നിർമിക്കാൻ ശേഷിയുള്ള പ്ലാന്റാണ് ഹരിയാനയിൽ നിർമ്മിക്കുക

മാരുതി സുസുക്കിയുടെ ഏറ്റവും വലിയ വാഹന നിർമ്മാണ പ്ലാന്റ് ഹരിയാനയിൽ നിർമ്മിക്കും. പ്ലാന്റ് നിർമ്മാണത്തിനായി 11,000 കോടി രൂപയുടെ നിക്ഷേപമാണ് മാരുതി നടത്തുന്നത്. ഏതാണ്ട് 800 ഏക്കറിലാണ് പ്ലാന്റ് നിർമ്മിക്കുന്നത്.

നിലവിൽ ഗുരുഗ്രാമിലുളള പ്ലാന്റിൽ ഗതാഗത പ്രശ്നം ഉള്ളതിനാൽ 2018ലാണ് പുതിയ പ്ലാന്റ് നിർമ്മാണത്തെക്കുറിച്ച് കമ്പനി ആലോചിച്ചത്. പ്രതിവർഷം 10 ലക്ഷം വാഹനങ്ങൾ നിർമ്മിക്കാൻ ശേഷിയുള്ള പ്ലാന്റാണ് ഹരിയാനയിൽ നിർമ്മിക്കുക. ഹരിയാനയിൽ പുതിയ പ്ലാന്റ് വരുന്നതോടെ ഗുരുഗ്രാമിൽ ഉള്ള ഉൽപാദനം കുറയ്ക്കാനാണ് കമ്പനി തീരുമാനിക്കുന്നത്.

Also Read: രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാൻ പനീർ

ഗുരുഗ്രാമിൽ 8.8 ലക്ഷം വാഹനങ്ങൾ നിർമ്മിക്കാനുള്ള ശേഷിയാണുള്ളത്. കൂടാതെ, മനേസശ്വറിൽ സ്ഥിതിചെയ്യുന്ന ഫാക്ടറിയിൽ 7 ലക്ഷം വാഹനങ്ങൾ നിർമ്മിക്കാൻ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button