തിരുവനന്തപുരം: കാലവര്‍ഷത്തിന്റെ വരവറിയിച്ച് കേരളത്തില്‍ മഴ ശക്തമാകുന്നു. കേരളത്തിന് പടിഞ്ഞാറായി അറബിക്കടലില്‍ വന്‍തോതില്‍ രൂപപ്പെട്ട മേഘങ്ങള്‍ ശനിയാഴ്ച രാത്രിയില്‍ തീരത്തേയ്ക്ക് നീങ്ങുകയും, ഇത് വലിയ തോതിലുള്ള മഴയ്ക്ക് ഇടയാക്കുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.
തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മെയ് 27ന് കേരള തീരത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാല് ദിവസം മുമ്പാണ് ഈ വര്‍ഷം കാലവര്‍ഷം ആരംഭിക്കുന്നത്. 2021-ല്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മെയ് 31 മുതലായിരുന്നു കേരളത്തില്‍ ആരംഭിച്ചത്.
മണ്‍സൂണ്‍ കാറ്റ് ബംഗാള്‍ ഉള്‍ക്കടലിലൂടെ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. സാധാരണ മെയ് 22 ആണ് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കാലവര്‍ഷം എത്തിച്ചേരുന്ന തിയതി.
Post Your Comments