ഛത്തീസ്ഗഡ്: കോൺഗ്രസിൽ നിന്നും രാജിവെച്ച് മുൻ പഞ്ചാബ് പിസിസി അധ്യക്ഷൻ സുനിൽ ഝാക്കര്‍. താൻ പാർട്ടി വിടുന്ന കാര്യം ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം അറിയിച്ചത്. കോൺഗ്രസ് നേതാക്കൾ ഡൽഹിയിലിരുന്നു കൊണ്ട് പാർട്ടിയെ നശിപ്പിക്കുകയാണെന്നും, ഈ അവസ്ഥയിൽ മുന്നോട്ടു പോകാൻ സാധിക്കില്ലെന്നും ഝാക്കര്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് ലൈവിന് മുൻപ് തന്നെ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന പാർട്ടിയുടെ എല്ലാ അക്കൗണ്ടുകളും സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തിരുന്നു. അടുത്ത രണ്ട് വർഷത്തേക്ക് പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും അദ്ദേഹത്തിനെ പാർട്ടി മാറ്റി നിർത്തിയിട്ടുണ്ട്. ഝാക്കറിനെതിരെ നടപടി സ്വീകരിക്കാൻ ഇരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. ‘ഗുഡ്‌ലക്ക് ഗുഡ് ബൈ’ എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.
പാർട്ടിയുടെ ഉന്നമനം ലക്ഷ്യമിട്ടു കൊണ്ട് രാജസ്ഥാനിൽ ചിന്തൻ ശിബിരം നടന്നു കൊണ്ടിരിക്കുകയാണ്. സംഘടനാ തലത്തിൽ കോൺഗ്രസിന്റെ അടിമുടി മാറ്റമാണ് ശിബിരം ലക്ഷ്യമിടുന്നത്. അതിനിടയിലാണ് പാർട്ടിയിലെ പ്രമുഖ നേതാവ് രാജി പ്രഖ്യാപിച്ചത്.
Post Your Comments