അമ്മമാര്‍ക്ക് തയ്യാറാക്കാന്‍ വളരെ എളുപ്പമുള്ള ഒന്നാണ് റവ ഉപ്പുമാവ്. അതുകൊണ്ട് തന്നെ, നമ്മുടെ വീട്ടില്‍ ആഴ്ചയില്‍ ഒരിക്കല്‍ ബ്രേക്ക്ഫാസ്റ്റിന് ഉപ്പുമാവുണ്ടാകും. ശരീരത്തിനും ആരോഗ്യത്തിനും വളരെ ഉപകാരപ്രദമായുള്ള ഒരു വിഭവമാണ് റവ ഉപ്പുമാവ്.
തടി കുറക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഉപ്പുമാവ്. ഉപ്പുമാവിലുള്ള ഫൈബര്‍ ആണ് ഏറ്റവും അധികം തടി കുറക്കാന്‍ സഹായിക്കുന്നത്.
Read Also : ഗോദ്റേജ്: ആദ്യ എക്സ്പീരിയൻസ് സ്റ്റോർ മുംബൈയിൽ ആരംഭിച്ചു
അമിത വിശപ്പിനേയും അമിതമായ ഭക്ഷണം കഴിക്കണം എന്ന തോന്നലിനേയും റവ ഉപ്പുമാവ് ഇല്ലാതാക്കുന്നു. ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉപ്പുമാവ്. സെലനിയം ഇതില്‍ അടങ്ങിയിട്ടുണ്ട്.
ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. വിറ്റാമിന്‍ ഇ, വിറ്റാമിന്‍ ബി എന്നിവ റവ ഉപ്പുമാവിൽ അടങ്ങിയിരിക്കുന്നു. റവയില്‍ ധാരാളം ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്.
Post Your Comments