![](/wp-content/uploads/2022/05/218a09f8-4b04-4841-ad5d-520a8eae5898-1-1.jpg)
കാക്കനാട്: തൃക്കാക്കര നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിനായി സമർപ്പിച്ച നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന കളക്ടറേറ്റിൽ പൂർത്തിയായി. ആകെ ലഭിച്ച 18 നാമനിർദ്ദേശ പത്രികകളിൽ എട്ട് പേരുടെ പത്രികകൾ അംഗീകരിച്ചു. പത്ത് പത്രികകൾ വിവിധ കാരണങ്ങളാൽ തള്ളി.
ഡോ.ജോ ജോസഫ്, ഉമാ തോമസ്, രാധാകൃഷ്ണൻ എ.എൻ, ബോസ്കോ ലൂയിസ്, സി.പി. ദിലീപ് നായർ, മന്മഥൻ, ജോമോൻ ജോസഫ് സ്രാമ്പിക്കൽ, അനിൽ കുമാർ ടി.ടി എന്നിവരുടെ പത്രികളാണ് അംഗീകരിച്ചത്. ഡോ.കെ. പത്മരാജൻ, സിന്ധു മോൾ ടി.പി, എൻ. സതീഷ്, അജിത് കുമാർ പി, വേണുകുമാർ ആർ, ജോൺ വർഗീസ്, ടോം കെ. ജോർജ്, സോനു അഗസ്റ്റിൻ, ഉഷ അശോക്, അജിത് കുമാർ കെ.കെ എന്നിവരുടെ പത്രികകൾ തള്ളി.
വരണാധികാരി വിധു എ. മേനോന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ പതിനൊന്നോടെ ആരംഭിച്ച സൂക്ഷ്മ പരിശോധന ഉച്ചക്ക് ഒരു മണിയോടെ പൂർത്തിയായി. തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തിയത്.
Post Your Comments