Latest NewsNewsIndiaBusiness

രാജ്യത്ത് റിപ്പോ നിരക്ക് വീണ്ടും ഉയർന്നേക്കും

മാർച്ച് മാസത്തിൽ പണപ്പെരുപ്പം 6.95 ശതമാനമായിരുന്നു

രാജ്യത്ത് പണപ്പെരുപ്പം ഉയരുന്ന ഈ സാഹചര്യത്തിൽ റിപ്പോ നിരക്ക് ഉയർത്താൻ സാധ്യത. എട്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് രാജ്യത്തെ പണപ്പെരുപ്പം. മാർച്ച് മാസത്തിൽ പണപ്പെരുപ്പം 6.95 ശതമാനമായിരുന്നു. എന്നാൽ, ഏപ്രിലിൽ 7.79 ശതമാനമായി ഉയർന്നു.

രാജ്യത്തെ പണപ്പെരുപ്പം ഉയർന്ന സാഹചര്യത്തിൽ മോണിറ്ററി പോളിസി സമിതി ചേർന്ന അസാധാരണ യോഗത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റായി ഉയർത്തിയിരുന്നു. നാലുവർഷം മാറ്റമില്ലാതെ തുടർന്ന നിരക്കാണ് ആർബിഐ ഉയർത്തിയത്. ഇനിയും പണപ്പെരുപ്പം ഗണ്യമായി ഉയർന്നാൽ ജൂണിലെ പണ നയത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 25-40 ബേസ് പോയിന്റ് വരെ വർദ്ധിപ്പിക്കാൻ സാധ്യത ഉണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

Also Read: മാരക മയക്കുമരുന്നായ എം​ഡി​എം​എ​യു​മാ​യി യുവാവ് പൊലീസ് പിടിയിൽ

റഷ്യ-യുക്രൈൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. വിപണിയിൽ സാധനങ്ങളുടെ വില കുതിച്ചുയരുകയും അതേസമയം, പണത്തിന്റെ മൂല്യം ഇടിയുകയും ചെയ്യുന്നതാണ് പണപ്പെരുപ്പം.

shortlink

Related Articles

Post Your Comments

Related Articles


Back to top button