Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndiaBusiness

20 ലക്ഷത്തിന് മുകളിൽ ഇടപാട് നടത്താറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ അറിയുക

ബാങ്കുകളും പോസ്റ്റ് ഓഫീസുകളും സഹകരണ സ്ഥാപനങ്ങളും ഇത്തരം ഇടപാടുകൾ കൃത്യമായി അറിയിക്കണമെന്നും നിർദ്ദേശമുണ്ട്

20 ലക്ഷത്തിന് മുകളിൽ ഇടപാട് നടത്തുന്നതിന് പാൻ അല്ലെങ്കിൽ ബയോമെട്രിക് ആധാർ എന്നിവ നിർബന്ധമാക്കി. ഇത് സംബന്ധിച്ച വിശദവിവരങ്ങൾ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പുറത്തിറക്കി. കറണ്ട് അക്കൗണ്ട് തുടങ്ങുന്നതിനും ഒരു സാമ്പത്തിക വർഷം 20 ലക്ഷം രൂപയിൽ കൂടുതലുള്ള നിക്ഷേപം നടത്തുന്നതും പിൻവലിക്കുന്നതിനുമാണ് ആധാർ അല്ലെങ്കിൽ പാൻ നിർബന്ധമാക്കിയത്.

പാൻ നിർബന്ധം ആകുന്നതോടെ ഉറവിട നികുതി പിരിവ് എളുപ്പം ആകാൻ സാധിക്കും. സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പു വരുത്തുന്നതിനാണ് ഈ നീക്കമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ബാങ്കുകളും പോസ്റ്റ് ഓഫീസുകളും സഹകരണ സ്ഥാപനങ്ങളും ഇത്തരം ഇടപാടുകൾ കൃത്യമായി അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

Also Read: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് കനത്ത തിരിച്ചടി: സൂപ്പർ താരം പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button