തൃശ്ശൂർ: തൃശ്ശൂരില്‍ ലഹരിമരുന്നുമായി യുവാവ് പിടിയില്‍. 200ഗ്രാം എം.ഡി.എം.എയുമായാണ് യുവാവ് അറസ്റ്റിലായത്. ചാവക്കാട്, മണത്തല സ്വദേശി ബുർഹാനുദ്ദീൻ ആണ് പിടിയിലായത്.
മണ്ണുത്തി പോലീസും തൃശ്ശൂർ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
Post Your Comments