Latest NewsIndiaNews

കശ്മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവെച്ചു കൊന്ന സംഭവത്തില്‍ തിരിച്ചടിച്ച് സൈന്യം

രാഹുല്‍ ഭട്ടിനെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തി, തിരിച്ചടിച്ച് സൈന്യം

ശ്രീനഗര്‍: കശ്മീരി പണ്ഡിറ്റ് രാഹുല്‍ ഭട്ടിനെ ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍, തിരിച്ചടിച്ച് സൈന്യം. കശ്മീരിലെ ബന്ദിപോരയില്‍ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍, മൂന്ന് ഭീകരരാണ് കൊല്ലപ്പെട്ടത്. രാഹുല്‍ ഭട്ടിന്റെ കൊലപാതകത്തില്‍ പങ്കുള്ള രണ്ട് പേരേയും സൈന്യം വധിച്ചതായാണ് വിവരം. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Read Also:മൂന്ന് നില കെട്ടിടത്തില്‍ തീപിടിത്തം: 20 പേര്‍ വെന്തുമരിച്ചു

ചദൂരയിലെ തഹസില്‍ദാര്‍ ഓഫീസ് ഗുമസ്തനും ന്യൂനപക്ഷ സമുദായാംഗവുമായ, രാഹുല്‍ ഭട്ട് കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. രണ്ട് തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞിരുന്നു. ആക്രമണത്തിന് പിന്നാലെ, ശൈഖ്പുരയിലെ കുടിയേറ്റ കോളനി നിവാസിയായ ഭട്ടിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. കശ്മീരില്‍ എട്ട് മാസമായി കുടിയേറ്റ തൊഴിലാളികള്‍ക്കും പ്രാദേശിക ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന, ഭീകരാക്രമണ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ ഇരയാണ് രാഹുല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button