Latest NewsKeralaNews

എസ്.ഡി.പി.ഐക്കും പോപ്പുലര്‍ ഫ്രണ്ടിനുമെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് ഹൈക്കോടതി

എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍: ഹൈക്കോടതി

കൊച്ചി: എ.സ്.ഡി.പി.ഐക്കും പോപ്പുലര്‍ ഫ്രണ്ടിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഇരുസംഘടനകളും ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരാണെന്ന് ഹൈക്കോടതി അറിയിച്ചു. പാലക്കാട് സഞ്ജിത്ത് വധക്കേസ് സിബിഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ ഉത്തരവിലാണ്, കോടതി ഇക്കാര്യം പരാമര്‍ശിച്ചത്. എസ്.ഡി.പി.ഐയെയും പോപ്പുലര്‍ ഫ്രണ്ടിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഗുരുതരമായ പരാമര്‍ശങ്ങളാണ് കോടതി ഉത്തരവിലുള്ളത്.

Read Also:മോദി 3.0: സർക്കാരിന്റെ പദ്ധതികളെല്ലാം 100 ശതമാനം പൂർത്തിയാക്കാതെ വിശ്രമമില്ലെന്ന് പ്രധാനമന്ത്രി, മൂന്നാമങ്കത്തിന് സൂചന

അതേസമയം, സിബിഐക്ക് കേസ് കൈമാറാന്‍ ജസ്റ്റിസ് കെ.ഹരിപാല്‍ തയ്യാറായില്ല. എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് എന്ന് ഹൈക്കോടതി പറഞ്ഞു. എന്നാല്‍, രണ്ട് സംഘടനകളേയും നിരോധിച്ചിട്ടില്ലെന്ന കാര്യംകൂടി ഉത്തരവില്‍ ഹൈക്കോടതി എടുത്തു പറയുന്നു. കേസിലെ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായി കഴിഞ്ഞു. ഇനി കേസ് സിബിഐക്ക് കൈമാറിയാല്‍ അന്വേഷണം നീണ്ടുപോകുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button