KeralaLatest NewsNews

ബാലമിത്ര ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ നിർവഹിച്ചു

കൊച്ചി: കുഷ്ഠരോഗ നിർമ്മാർജനത്തിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ബാലമിത്ര ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം തമ്മനം നഗര കുടുംബാരോഗ്യ കേന്ദ്രത്തിൽ ജില്ലാ കളക്ടർ ജാഫർ മാലിക് നിർവഹിച്ചു. രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക എന്ന ഉദ്ദേശത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

കുട്ടികളിലെ കുഷ്ഠരോഗ ബാധിതരുടെ എണ്ണം ദശലക്ഷത്തിൽ 1.2 പേരിൽ നിന്നും 0.6 ലേക്ക് കുറച്ചുകൊണ്ടു വരികയാണ് ബാലമിത്ര പദ്ധതിയുടെ ലക്ഷ്യം. കുഷ്ഠരോഗം മൂലം കുട്ടികളിൽ അംഗവൈകല്യം ഉണ്ടാകുന്നവരുടെ എണ്ണം പൂജ്യമായി നിലനിർത്തുകയും ചെയ്യണം.

അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ് ശ്രീദേവി അധ്യക്ഷത വഹിച്ചു. ജില്ലാ ലെപ്രസി ഓഫീസർ ഡോ.കെ. സവിത വിഷയാവതരണം നടത്തി. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജിത്ത് ജോൺ ബോധവൽക്കരണ പ്രതിജ്ഞ നൽകി. ഐ.സി.ഡി.എസ്. സൂപ്പർവൈസർ രേണുക, അസിസ്റ്റന്റ് ലെപ്രസി ഓഫീസർ എം.എൻ. രവി കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button