ലിപ്സ്റ്റിക്കുകൾ ഓരോ പെൺകുട്ടികളുടെയും സൗന്ദര്യം കൂട്ടുന്ന ഒരു വസ്തുവാണ്. അതുകൊണ്ട് തന്നെ, പതിവില്‍ നിന്നും വിപരീതമായി പല വര്‍ണ്ണങ്ങളിലുള്ള പരീക്ഷണങ്ങള്‍ നടത്തുന്നവരാണ് ഇപ്പോഴുള്ളവര്‍. എന്നാല്‍, ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം.
ചുണ്ടിനു നടുവില്‍ നിന്നു വശങ്ങളിലേക്കാണ് ലിപ്സ്റ്റിക് അപ്ലൈ ചെയ്യേണ്ടത്. അതിനു ശേഷം ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് ഒപ്പുക. വീണ്ടും ലിപ്സ്റ്റിക് അപ്ലൈ ചെയ്യുക. വരണ്ട ചുണ്ടില്‍ ലിപ്സ്റ്റിക് ഇടരുത്. ലിപ്സ്റ്റിക് അപ്ലൈ ചെയ്യും മുന്‍പ് പ്രൈമര്‍ ഇടുന്നത് കളര്‍ ഏറെ നേരം നിലനില്ക്കാന് സഹായിക്കും.
Read Also : കാമുകിയെ കൊലപ്പെടുത്തി കുഴിച്ചുമൂടാന്‍ ശ്രമിക്കുന്നതിനിടെ കാമുകന് ഹൃദയാഘാതം വന്ന് മരിച്ചു
ഡെഡ് സ്കിന്‍ കളഞ്ഞ് ചുണ്ടുകള്‍ മൃദുലമാക്കണം. വരണ്ട ചുണ്ട് മോയ്സ്ചുറൈസ് ചെയ്യുക. ലിപ്സ്റ്റിക് ഇടും മുന്‍പ് ലിപ് ലൈനര്‍ വച്ചു വരയ്ക്കണം. ലിപ്സ്റ്റിക് പടരാതെ അപ്ലൈ ചെയ്യാന്‍ ലിപ് ലൈനര്‍ സഹായിക്കും. സ്കിന്‍ ടോണിനനുസരിച്ചു മുഖത്തെ പ്രകാശിതമാക്കുന്ന നിറം തിരഞ്ഞെടുക്കുക.
Post Your Comments