KeralaLatest News

തട്ടുകടയിൽ നിന്ന് വാങ്ങിയ കപ്പബിരിയാണിയിൽ കിട്ടിയത് അമ്പരപ്പിക്കുന്ന കാര്യം: ഭക്ഷണം കഴിച്ച ആൾക്ക് അസ്വസ്ഥത

ആരോഗ്യവിഭാഗത്തിന് നൽകിയ പരാതിയിൽ തട്ടുകട അടച്ചിടാൻ നിർദ്ദേശം നൽകി

ചേർത്തല: തട്ടുകടയിൽ നിന്നും വാങ്ങിയ കപ്പബിരിയാണിയിൽ വെള്ളിമോതിരം കണ്ടെത്തി. കണിച്ചുകുളങ്ങര സ്വദേശിനി ഷാലിക്കാണ് കഴിഞ്ഞ ദിവസം തട്ടുകടയിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ നിന്നും മോതിരം കിട്ടിയത്. ഭക്ഷണം കഴിച്ചയാൾക്ക് അസ്വസ്ഥതയുണ്ടായതിനെ തുടർന്ന്, നഗരസഭ ആരോഗ്യവിഭാഗത്തിന് നൽകിയ പരാതിയിൽ തട്ടുകട അടച്ചിടാൻ നിർദ്ദേശം നൽകി.

നഗരത്തിൽ പ്രവർത്തിക്കുന്ന തട്ടുകടയ്‌ക്കെതിരെയാണ് പരാതി ഉയർന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ ആരോഗ്യവിഭാഗം അന്വേഷണം തുടങ്ങി. അന്വേഷണം പൂർത്തിയാകുന്നതു വരെ, കട അടച്ചിടുന്നതിനാണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു.

നഗരത്തിൽ ഹോട്ടലുകളിൽ നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണങ്ങൾ തുടർച്ചയായി പിടിച്ചെടുക്കുന്നതിനിടെയാണ് തട്ടുകടയ്‌ക്കെതിരെ പരാതി ഉയർന്നത്. നഗരത്തിലാണ് ഭക്ഷണം വിൽപ്പന നടത്തിയതെങ്കിലും പാകം ചെയ്തത് തണ്ണീർമുക്കം പഞ്ചായത്ത് പരിധിയിലാണെന്നതിനാൽ പഞ്ചായത്തിന്റെയും അനുമതിയിലായിരിക്കും തുടർ നടപടികൾ.

shortlink

Post Your Comments


Back to top button