Latest NewsNewsIndia

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ കശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവച്ചു കൊന്നു

ബുദ്ഗാം: ജമ്മു കശ്മീരില്‍ ഭീകരര്‍ കശ്മീരി പണ്ഡിറ്റിനെ വെടിവെച്ച് കൊന്നു. ബുദ്ഗാമില്‍ റവന്യു വകുപ്പിലെ ജീവനക്കാരനായ രാഹുല്‍ ഭട്ട് എന്നയാളെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ, സെന്‍ട്രല്‍ കശ്മീരിലെ തഹസീല്‍ ദാര്‍ ഓഫീസില്‍ വെച്ചാണ് ഭീകരര്‍ രാഹുല്‍ ഭട്ടിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.

ഗുരുതരമായി പരിക്കേറ്റ രാഹുല്‍ ഭട്ടിനെ, ഉടൻ തന്നെ ശ്രീനഗറിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഭീകര ഗ്രൂപ്പായ ‘കശ്മീര്‍ ടൈഗേഴ്‌സ്’ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സംഭവത്തിന് പിന്നാലെ, മേഖലയില്‍ സുരക്ഷാ സേന തിരച്ചില്‍ ശക്തമാക്കി.

എംപിക്ക് നാട്ടുകാരുടെ വക സമ്മാനമായി രണ്ടായിരം കുടകൾ, സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യുമെന്ന് എഎ റഹീം

അതേസമയം, കശ്മീരിലെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള ആരോപിച്ചു. കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം ദുഃഖകരമാണെന്നും കൊലപാതകം മറ്റുള്ളവരില്‍ ഭീതിയുളവാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കശ്മീര്‍ താഴ്‌വരയിലെ സുരക്ഷ മോശമാകുമ്പോള്‍, കശ്മീരിനെ കുറിച്ച് വ്യാജ ചിത്രം അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും കശ്മീരിലെ സ്ഥിതിഗതികള്‍ മോശമാണെന്നും ഫാറൂഖ് അബ്ദുള്ള കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button