
നല്ല നാടൻ വെളിച്ചെണ്ണയാണ് സൗന്ദര്യസംരക്ഷണത്തിന് ഉത്തമമെന്നാണ് കേട്ടുകേള്‍വി. എന്നാൽ, വെളിച്ചെണ്ണയേക്കാൾ ഗുണം നൽകുന്ന ഒന്നാണ് ബദാം ഓയിൽ. അതിലൊന്നാണ് മുഖത്തിന്റെ സംരക്ഷണം.
മുഖത്തെ കറുത്ത പാടുകളകറ്റാൻ വളരെ നല്ല മാർഗമാണ് ബദാം ഓയിൽ. പ്രത്യേകിച്ച് കണ്ണിന് താഴെയുള്ള കറുത്ത പാടുകൾ അകറ്റാൻ അല്പം ബദാം ഓയിൽ ഉപയോഗിച്ച് മസ്സാജ് ചെയ്താൽ മതി. ചർമ്മത്തിലെ ചുളിവുകൾ ഉണ്ടാക്കുന്ന സൗന്ദര്യ പ്രശ്നവും ചില്ലറയല്ല. ഇതിനെ ഇല്ലാതാക്കാൻ, ബദാം ഓയിൽ പുരട്ടുന്നത് നല്ലതാണ്.
മൃത ചർമ്മ കോശങ്ങളെ നശിപ്പിക്കുന്നതിനും ബദാം ഓയിൽ സഹായകരമാണ്. മുഖത്തെപ്പോഴും അഴുക്കും മെഴുക്കും ഉണ്ടാവും എന്ന കാര്യത്തിൽ സംശയം വേണ്ട. ഇതിനെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ് ബദാം ഓയിൽ. ബദാം ഓയിൽ ഉപയോഗിച്ച് ചർമ്മത്തിലെ അഴുക്കിനെ ആഴത്തിൽ വൃത്തിയാക്കാം. മാത്രമല്ല, ബദാം ഓയിൽ പ്രകൃതി ദത്തമായ മോയ്സ്ചുറൈസർ എന്ന നിലയിൽ ഉപയോഗിക്കാവുന്നതാണ്.
മുടിയുടെ വളർച്ചയ്ക്കും ബദാം ഓയിൽ ഉപയോഗിക്കാം. താരനെ പ്രതിരോധിയ്ക്കുന്നതിനും ബദാം ഓയിൽ നല്ലതാണ്. അല്പം ബദാം ഓയിൽ ചെറുതായി ചൂടാക്കി നാരങ്ങ നീര് മിക്സ് ചെയ്ത് തലയിൽ തേച്ച് പിടിപ്പിച്ച്, അല്പസമയത്തിനു ശേഷം കഴുകിക്കളയാം. മുടിയുടെ അറ്റം പിളരുന്ന പ്രശ്നം ഇല്ലാതാക്കാൻ ബദാം ഓയിൽ ഉപയോഗിക്കാം. ബദാം ഓയിൽ മുടിയ്ക്ക് കട്ടി വർദ്ധിപ്പിക്കുന്നതിനും സഹായകമാകുന്നു. നല്ലൊരു കണ്ടീഷണർ ആയി ഉപയോഗിക്കാനും ബദാം ഓയിൽ മികച്ചതാണ്. ഇത് തലയോട്ടിയെ വരെ ആരോഗ്യത്തോടെ സംരക്ഷിക്കും.
Post Your Comments