ന്യൂഡല്‍ഹി: ഇന്ത്യന്‍ ആണവ ചരിത്രത്തിലെ ഏറ്റവും സുപ്രധാനവും അതിശക്തവുമായ പൊഖ്റാന്‍ ആണവ പരീക്ഷണത്തിന് ഇന്ന് 24 വയസ്. രാജ്യം സാങ്കേതിക വിദ്യാദിനമായി ആചരിക്കുന്ന ദിവസം കൂടിയാണിന്ന്. 1998 മെയ് 11നായിരുന്നു, ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ ഇന്ത്യയെ പ്രധാന ശക്തിയാക്കി മാറ്റിയ പൊഖ്‌റാന്‍ ആണവ പരീക്ഷണം നടന്നത്.
പ്രധാനമന്ത്രിയായിരുന്ന അടല്‍ബിഹാരി വാജ്പേയിയും ഡോ. എ.പി.ജെ അബ്ദുള്‍ കലാമും അന്നത്തെ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസുമാണ് ആണവ പരീക്ഷണത്തിന് നേതൃത്വം നല്‍കിയത്. ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പ് മറികടന്നാണ് പൊഖ്‌റാനില്‍ അന്ന് ആണവ പരീക്ഷണം നടന്നത്.
രാജസ്ഥാനിലെ പൊഖ്റാനിലെ ആണവ പരീക്ഷണത്തിന്റെ കൃത്യതയും രഹസ്യ സ്വഭാവവും ലോകരാഷ്ട്രങ്ങളെ ഒന്നടങ്കം അമ്പരപ്പിച്ചതും പ്രതിരോധ വിദഗ്ധര്‍ ഏറെ ആവേശത്തോടെയാണ് ഓര്‍ത്തെടുക്കുന്നത്. ഇന്ത്യയുടെ ആണവ പരീക്ഷണത്തിന് എതിരെ ലോകരാഷ്ട്രങ്ങള്‍ ഉപരോധങ്ങളടക്കം തീരുമാനം എടുത്തപ്പോള്‍ ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഭാരതീയ പൗരന്മാരോട്, സ്വന്തം രാജ്യത്തിനായി ഏതു നിമിഷവും ശബ്ദമുയര്‍ത്തണമെന്ന അടല്‍ബിഹാരി വാജ്പേയിയുടെ ആഹ്വാനവും ചരിത്രമുഹൂര്‍ത്തമായി.
Post Your Comments