കോഴിക്കോട്: സംസ്ഥാനത്ത് പല ജില്ലകളിലും ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍, ഹോട്ടലുകളിലും ഇതര ഭക്ഷണശാലകളിലും ആരോഗ്യ വകുപ്പ് പരിശോധന കര്‍ശനമാക്കി.
കോര്‍പ്പറേഷന്‍ മേഖലയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖിന്റെ നേതൃത്വത്തില്‍ ഒരു ടീമും അഡീഷ്ണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എം പിയൂഷിന്റെ നേതൃത്വത്തില്‍ മറ്റൊരു ടീമും ഭക്ഷണശുചിത്വ പരിശോധന നടത്തി.
ഹെല്‍ത്തി കേരളയുടെ ഭാഗമായി, ജില്ലയിലുടനീളം ഹോട്ടലുകളിലും ഇതര ഭക്ഷണ ശാലകളിലും അതാത് സ്ഥലങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് ഡി എം ഒ അറിയിച്ചു.
ഡോ. സരള നായര്‍, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.ആര്‍ ലതിക, നവകേരള കര്‍മ്മ പദ്ധതി നോഡല്‍ ഓഫീസര്‍ ഡോ. സി.കെ ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments