Latest NewsCinemaBollywoodNewsIndiaEntertainment

ലിംഗനിർണയം നിയമവിരുദ്ധം, അതിനെ നിസാരവത്കരിക്കരുത്: ജയേഷ്ഭായ് ജോർദാറിനെതിരെ കോടതി

ഡൽഹി: രൺവീർ സിംഗ് നായകനായ ‘ജയേഷ്ഭായ് ജോർദാർ’ എന്ന ചിത്രത്തിനെതിരെ ഹൈക്കോടതി. ഭ്രൂണത്തിന്റെ ലിംഗനിർണയം എന്ന നിയമവിരുദ്ധമായ സമ്പ്രദായത്തെ നിസാരവത്കരിക്കരുതെന്ന്, ചിത്രത്തിന്റെ നിർമ്മാതാക്കളോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു. അത്തരം ആചാരങ്ങൾ ഒരു പതിവ് രീതിയായി കാണിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

സിനിമയിൽ നിന്ന് ഇത്തരം രംഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ച കോടതി, പ്രസക്ത ഭാഗങ്ങൾ കാണിക്കാൻ നിർമ്മാതാക്കളായ യാഷ് രാജ് ഫിലിംസിനോട് ആവശ്യപ്പെട്ടു. ഇത് കാണുന്നതുവരെ ചിത്രത്തിന് അനുമതി നൽകില്ലെന്നും ലിംഗനിർണയം നിയമവിരുദ്ധമാണെന്ന വസ്തുത ചിത്രത്തിന്റെ ട്രെയിലർ ഉയർത്തിക്കാട്ടുന്നില്ലെന്നും കോടതി വ്യക്തമാക്കി.

വിദേശ ജോലിക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല: ഡിജിപിയുടെ സർക്കുലർ പുറത്ത്

സിനിമയിൽ ഭ്രൂണത്തിന്റെ ലിംഗനിർണയം കാണിക്കരുതെന്ന ഹർജിക്കാരന്റെ വാദത്തോട് പ്രതികരിച്ച കോടതി, ഒരു രംഗം അതിന്റെ പശ്ചാത്തലത്തിൽ കാണേണ്ടതുണ്ടെന്നും പറഞ്ഞു. ചിത്രത്തിൽ ശാലിനി പാണ്ഡെയാണ് നായികയായി അഭിനയിക്കുന്നത്. ബൊമൻ ഇറാനി, രത്‌ന പഥക് ഷാ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button