ലക്നൗ: ഉത്തർ പ്രദേശിൽ നിന്നും മുംബൈയിലെത്തുന്ന തൊഴിലാളികളെ സഹായിക്കുന്നതിനു വേണ്ടി നഗരത്തിൽ യുപി സർക്കാരിന്റെ ഓഫീസ് തുറക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് നിന്നും തൊഴിലിനായി മുംബൈ നഗരത്തിൽ എത്തുന്നവർ നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് യോഗി സർക്കാരിന്റെ ഈ നടപടി.
യുപി സർക്കാരിന്റെ ഓഫീസ് മുംബൈയിൽ സജ്ജമാകുന്നതോടെ ആപത്ത്ഘട്ടങ്ങളിൽ അവിടെയുള്ള യുപി തൊഴിലാളികൾക്ക് പെട്ടെന്ന് അവരുടെ നാട്ടിൽ എത്താൻ സാധിക്കും. മാത്രമല്ല, ഓരോരുത്തരുടെയും കഴിവിനും വിദ്യാഭ്യാസത്തിനും അനുസരിച്ചുള്ള ജോലി കണ്ടെത്താൻ യുപി സർക്കാർ അവരെ സഹായിക്കുകയും ചെയ്യും.
മുംബൈയിലെ വ്യാപാരം, വ്യവസായം, വാണിജ്യം, ഗതാഗതം എന്നീ മേഖലകളിൽ യുപി തൊഴിലാളികൾക്കുള്ള പങ്ക് വളരെ വലുതാണ്. യുപി സർക്കാർ ഓഫീസ് സജ്ജമായാൽ മുംബൈയിൽ ജോലി ചെയ്യുന്ന യുപി തൊഴിലാളികൾക്ക് അവരുടെ സ്വന്തം സംസ്ഥാനത്ത് നിക്ഷേപം നടത്താനും നാടിന്റെ പുരോഗതിക്ക് സംഭാവന നൽകാനും എളുപ്പത്തിൽ സാധിക്കുമെന്ന് യുപി സർക്കാർ പുറത്തിറങ്ങിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
Post Your Comments