ഇന്ന് എല്ലാ സ്ത്രീകളും നേരിടുന്ന ഒരു പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന, മുടിയ്ക്കു വളര്‍ച്ച നല്‍കുന്ന, തിളക്കവും മൃദുത്വവും നല്‍കുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതില്‍ ചില എണ്ണക്കൂട്ടുകളും പെടുന്നു. അടുക്കളയിലെ പല ചേരുവകളും ചര്‍മ്മ, മുടി സംരക്ഷണത്തില്‍ പ്രത്യേക പങ്കു വഹിയ്ക്കുന്നവയുമാണ്.
മുടിയ്ക്ക് ഒരു പിടി ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ഉലുവയും. ഇതിലെ ലെസിത്തീന്‍ എന്ന ഘടകം മുടി വേരുകള്‍ക്ക് ബലം നല്‍കുന്ന ഒന്നാണ്. മുടി വേരുകള്‍ക്കുണ്ടാകുന്ന ഏതു പ്രശ്നങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരവുമാണ്. ഇതിലെ പ്രോട്ടീനുകളും നിക്കോട്ടിനിക് ആസിഡും ആന്റി ഓക്സിഡന്റുകളുമെല്ലാം തന്നെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നവയാണ്.
Read Also : തൈറോയ്ഡിന്‍റെ കുറവ് പരിഹരിയ്ക്കാൻ കരിക്കിൻവെള്ളം കുടിക്കൂ
വെളിച്ചെണ്ണയും ഉലുവയും കലര്‍ന്ന കൂട്ടും മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. ഉലുവ പൊടിയ്ക്കുക അല്ലെങ്കില്‍ കുതിര്‍ത്തി അരയ്ക്കുക. ഇത് വെളിച്ചെണ്ണയില്‍ കലര്‍ത്തി ശിരോചര്‍മ്മത്തില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണയെങ്കിലും ചെയ്യുന്നതു മുടിയുടെ വേരുകളെ ശക്തിപ്പെടുത്തും. മുടി കൊഴിച്ചില്‍ തടയുകയും ചെയ്യും.
Post Your Comments