Latest NewsSaudi ArabiaNewsInternationalGulf

സ്വകാര്യ മേഖലയിലെ കൂടുതൽ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കി സൗദി

സ്വകാര്യ മേഖലയിലെ നാല് പ്രധാന തൊഴിലുകളിലാണ് സ്വദേശിവത്കരണം നടപ്പിലാക്കിയത്

റിയാദ്: സ്വകാര്യ മേഖലയിലെ കൂടുതൽ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കി സൗദി. ഇതിനായുള്ള നടപടികൾ സൗദി അറേബ്യ ആരംഭിച്ചു. സ്വകാര്യ മേഖലയിലെ നാല് പ്രധാന തൊഴിലുകളിലാണ് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് സ്വദേശിവത്കരണം നടപ്പിലാക്കിയത്.

Read Also: മുഖ്യമന്ത്രി സാമൂഹിക അനീതിയും മത തീവ്രവാദവും കണ്ടില്ലെന്ന് നടിക്കുകയാണ്: സമസ്തയുടെ ലിംഗ വിവേചനത്തിൽ കുമ്മനം

സ്വകാര്യ മേഖലയിൽ സെക്രട്ടറി, ട്രാൻസലേറ്റർ, സ്റ്റോർ കീപ്പർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തൊഴിൽ പദവികളിലാണ് മന്ത്രാലയം സ്വദേശിവത്കരണം നടപ്പിലാക്കിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ ഈ തീരുമാനം നടപ്പിലാക്കും. ഇരുപതിനായിരത്തോളം സൗദി പൗരന്മാർക്ക് തൊഴിൽ നൽകുന്നതിനാണ് മന്ത്രാലയം പദ്ധതിയിടുന്നത്. സ്വദേശിവത്കരണം നടപ്പിലാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

Read Also: ഇന്ത്യൻ പൗരത്വം ലഭിച്ചില്ല: നൂറുകണക്കിനു പാക് ഹിന്ദുക്കൾ നിരാശരായി നാട്ടിലേക്ക് മടങ്ങിയതായി റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button