ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കുടവയർ. ശരീരത്തിനു തടിയില്ലാത്തവർക്കു പോലും പലപ്പോഴും വയർ ചാടുന്നതൊരു പ്രശ്‌നമാകാറുണ്ട്. വയർ കുറയാൻ പ്രകൃതിദത്ത മരുന്നുകൾ ഒരുപാടുണ്ട്. ഇതിലൊന്നാണ് കറുവപ്പട്ടയും തേനും. ഇത് ഒരു പ്രത്യേക രീതിയിൽ ഉപയോഗിച്ചാൽ വയർ ചാടുന്നതിന് പരിഹാരമുണ്ടാക്കാം. എങ്ങനെയാണ് വയർ ചാടുന്നതിനായി കറുവപ്പട്ടയും തേനും ഉപയോഗിയ്‌ക്കേണ്ടതെന്ന് അറിയാം.
കറുവപ്പട്ട ശരീരത്തിന്റെ ചൂടു വർദ്ധിപ്പിച്ചാണ് വയർ കുറയ്ക്കുവാൻ സഹായിക്കുന്നത്. തേൻ നല്ലൊരു ആന്റിഓ്ക്‌സിഡന്റാണ്. ഇതു വഴി തടി കുറയക്കും. വെള്ളം, കറുവപ്പട്ട, തേൻ എന്നിവയാണ് ഇതിന് വേണ്ടത്.
കാൽ ലിറ്റർ വെള്ളം, 1 ടീസ്പൂൺ കറുവപ്പട്ട പൊടിച്ചത്, 2 ടേബിൾ സ്പൂൺ തേൻ എന്നിവയാണ് ചേരുവയുടെ അളവുകൾ. ഒരു പാത്രത്തിൽ വെള്ളമെടുത്തു തിളപ്പിയ്ക്കുക. വെളളം നല്ലപോലെ തിളച്ചു വരുമ്പോൾ കറുവപ്പട്ട പൊടിച്ചതു ചേർക്കുക. പിന്നീട് കുറഞ്ഞ തീയിൽ അൽപ്പനേരം തിളപ്പിയ്ക്കണം.
ഇത് വാങ്ങി വച്ച ശേഷം, ചൂടാറുമ്പോൾ തേൻ ചേർത്തിളക്കാം. ഇതിൽ പകുതി രാത്രി കിടക്കാൻ പോകുമ്പോൾ കുടിയ്ക്കുക. ബാക്കി പിറ്റേന്നു രാവിലെ വെറും വയറ്റിൽ കുടിയ്ക്കാം. 7-10 ദിവസം വരെ ഇത് അടുപ്പിച്ചു കുടിച്ചാൽ ഇതിന്റെ പ്രയോജനം കണ്ടു തുടങ്ങും. എത്ര നാൾ വേണമെങ്കിലും ഈ വഴി പരീക്ഷിക്കാം. വയർ ചാടുന്നത് തടയാമെന്നു മാത്രമല്ല, ദഹനത്തിനും പ്രതിരോധശേഷിയ്ക്കും ഇത് നല്ല മരുന്നുമാണ്.
Post Your Comments