തിരുവനന്തപുരം: ഏഴാം ക്ലാസ്സുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ, പ്രതിയെ 106 വർഷം കഠിന തടവിന് വിധിച്ച് കോടതി. പല വകുപ്പുകളിലായി 106 വർഷമാണ് ശിക്ഷയെങ്കിലും 25 വർഷം ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.
നെയ്യാറ്റിൻകര പോക്സോ കേസുകൾക്കായുള്ള പ്രത്യേക ഫാസ്റ്റ്ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്.
2017ൽ കാട്ടാക്കട പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. ടാപ്പിങ് തൊഴിലാളിയായ പ്രതി, ഭാര്യ വീട്ടിൽ ഇല്ലാത്ത സമയത്താണ് മകളെ നിരന്തരം പീഡിപ്പിച്ചത്.
അഞ്ച് വകുപ്പുകളിലായാണ് ഇയാളെ 106 വർഷം കോടതി കഠിന തടവിന് ശിക്ഷിച്ചത്. ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി വി ഉദയകുമാറാണ് ശിക്ഷിച്ചത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അജിത് തങ്കയ്യയും അഡ്വ. ഗോപിക ഗോപാലും ഹാജരായി. കാട്ടാക്കട എസ്.ഐയായിരുന്ന ഡി ബിജു കുമാർ, ഇൻസ്പെക്ടറായിരുന്ന ആർ.എസ് അനൂപ് എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്.
Post Your Comments