COVID 19Latest NewsNewsIndia

നേരിയ ആശ്വാസം: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ 3000-ല്‍ താഴെയെത്തി

 

ന്യൂഡല്‍ഹി: ദിവസങ്ങൾക്ക് ശേഷം, രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന കോവിഡ് കേസുകൾ മൂവായിരത്തിന് താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,288 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

തൊട്ടു മുന്‍പത്തെ ദിവസത്തേക്കാള്‍ 919 കേസുകളുടെ കുറവ് ചൊവ്വാഴ്ച രേഖപ്പെടുത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഇതുവരെ 43,107,689 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ പത്തു പേര്‍ക്ക് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,24,103 ആയി. ആകെ രോഗബാധിതരില്‍ 0.05 ശതമാനമാണ് സജീവ കേസുകളുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,044 പേര്‍ കൂടി രോഗമുക്തരായതോടെ ദേശീയ രോഗമുക്തി നിരക്ക് 98.74 ആയിട്ടുണ്ട്. ഇതുവരെ ആകെ 4,25,63,949 പേരാണ് കോവിഡില്‍ നിന്ന് മുക്തി നേടിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button