അമൃത്സർ: ഇന്ത്യൻ അതിർത്തിയിൽ ഹെറോയിൻ കള്ളക്കടത്തു നടത്താൻ ശ്രമം. ഡ്രോൺ വഴിയാണ് പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് ഹെറോയിൻ കടത്താൻ ശ്രമിച്ചത്.
ചണ്ഡീഗഡിൽ അർനിയ മേഖലയിലാണ് സംഭവം. അതിർത്തിക്കപ്പുറത്ത് നിന്നും പറന്നു വന്ന ഡ്രോൺ ശ്രദ്ധയിൽപ്പെട്ട അതിർത്തി രക്ഷാ സേനാംഗങ്ങൾ ഉടനേ അത് വെടിവെച്ചിടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 11 കാലോടെയായിരുന്നു സംഭവം നടന്നത്.
ശബ്ദം കേട്ടു മുകളിലേക്ക് നോക്കിയ സൈനികർ, വേലിക്കു മുകളിലൂടെ പറന്നെത്തിയ ഡ്രോൺ വെടിവെച്ചിട്ടപ്പോഴാണ് ഹെറോയിന്റെ പാക്കറ്റുകൾ കണ്ടതെന്ന് അമൃത്സർ ബിഎസ്എഫ് ഡി.ഐ.ജി വ്യക്തമാക്കി.
ഭദ്രമായി സീൽ ചെയ്ത പാക്കറ്റുകളിലായി 10 കിലോ ഹെറോയിൻ ആണ് അതിർത്തി വഴി കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ വർഷം കടത്താൻ ശ്രമിച്ച 484 കിലോ ഹെറോയിൻ, ബിഎസ്എഫ് പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. ഏറ്റുമുട്ടലിൽ, 6 കള്ളക്കടത്തുകാരെ സൈന്യം വധിച്ചിട്ടുണ്ട്.
Post Your Comments