കീവ്: തന്റെ ഫ്ലീസ് (ജാക്കറ്റ് ) ലേലത്തിൽ വിറ്റ് ഉക്രൈൻ പ്രസിഡന്റ് സെലൻസ്കി. ലണ്ടനിൽ നടന്ന ലേലത്തിൽ, ഏതാണ്ട് 1,10,000 ഡോളറിനാണ് അദ്ദേഹത്തിന്റെ ജാക്കറ്റ് വിറ്റു പോയത്. ഇന്ത്യൻ കറൻസി ഏതാണ്ട് 85 ലക്ഷം രൂപയോളം വരുമിത്.
ടേയ്റ്റ് മോഡേൺ ലേലക്കമ്പനിയിലാണ് ലേലം നടന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, വലിയൊരു തുകയിലാണ് ലേലം വിളി ആരംഭിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലേലം വിളിക്കു മുമ്പ് ഉക്രൈൻ പ്രസിഡന്റ് ശ്രദ്ധേയമായൊരു പ്രസംഗവും നടത്തിയിരുന്നു.
റഷ്യ ഉക്രൈൻ അധിനിവേശം ആരംഭിച്ച ദിവസം മുതൽ സെലെൻസ്കിയും സംഘവും ഒളിവിലാണ്. ഫെബ്രുവരി മുതലുള്ള ഈ കാലഘട്ടത്തിൽ, വീഡിയോ കോൺഫറൻസും ലൈവുകളും മുഖേനയാണ് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നത്. ഈ സമയങ്ങളിൽ, സെലൻസ്കി ധരിച്ചിരുന്ന ജാക്കറ്റ് പൊതുജനശ്രദ്ധ നേടിയിരുന്നു. ആ ജാക്കറ്റാണ് അദ്ദേഹം ഇപ്പോൾ വില്പനയ്ക്ക് വച്ചത്.
Post Your Comments