റബർ ഉല്പാദന രംഗത്ത് വൻ കുതിച്ചു ചാട്ടം ഉണ്ടായെങ്കിലും വിപണികളിൽ ഷീറ്റുക്ഷാമം തുടരുകയാണ്. അടിക്കടി ഉണ്ടാകുന്ന കാലാവസ്ഥ മാറ്റത്തെ ആശങ്കയോടെയാണ് കർഷകർ വീക്ഷിക്കുന്നത്. ന്യൂനമർദ്ദത്തെ തുടർന്ന് മഴ കനക്കുന്ന സാഹചര്യത്തിൽ റബർ മേഖലയിൽ ഇടിവ് സംഭവിക്കുമോ എന്ന ഭയം നിലനിൽക്കുകയാണ്.
Also Read: പാസ്‌വേഡുകൾക്ക് പുതിയ പകരക്കാരൻ എത്തുമോ? പുതുരീതി ഇങ്ങനെ
നാലാം ഗ്രേഡ് റബർ വില കിലോയ്ക്ക് 173-74 റേഞ്ചുകളിലേക്ക് കയറിയിട്ടും കൊച്ചിയിലും കോട്ടയത്തും വരവ് കുറവാണ് രേഖപ്പെടുത്തിയത്. കാർഷിക മേഖലകളിൽ പുതിയ ഷീറ്റ് സംസ്കരണം പുരോഗമിക്കുന്നതിനിടയിലും സ്റ്റോക്കിസ്റ്റുകളുടെ സാന്നിധ്യം വിപണിയിൽ കുറഞ്ഞതു റബറിന്റെ കരുതൽ ശേഖരം വ്യവസായികൾ കണക്ക് കൂട്ടിയതിലും കുറയുമെന്നാണ് സൂചന നൽകുന്നത്.
Post Your Comments