
ഇന്ന് നമ്മൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ശരീര വേദന. പല കാരണങ്ങൾ കൊണ്ടും ശരീര വേദന ഉണ്ടാകാറുണ്ട്. വലിയ രീതിയിലുള്ള ശാരീരിക വ്യായാമങ്ങളും ഉറക്കക്കുറവും നിർജ്ജലീകരണവും ശരീര വേദനയ്ക്കും ക്ഷീണത്തിനും കാരണമാകാം.
ഇങ്ങനെ വേദന ഉണ്ടാകുമ്പോൾ അത് മാറുന്നതിനായി പലരും മരുന്നുകൾ വാങ്ങി കഴിക്കുകയാണ് പതിവ്. ഇത് താൽക്കാലിക ആശ്വാസം മാത്രം നൽകുന്നതും ദീർഘകാലത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും.
Read Also:- ഐപിഎല്ലില്‍ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും
ശരീര വേദനയുള്ള ഭാഗത്ത് ഉപ്പുവെള്ളം പിടിക്കുന്നത് നല്ലതാണ്. ഇതിനായി ചെറുചൂടുവെള്ളത്തിൽ ഉപ്പ് കലർത്തി വേദനയുള്ള ഭാഗം മുക്കി പിടിക്കാം. അല്ലെങ്കിൽ തൂവാലയിൽ നനച്ച് വേദനയുള്ള ഭാഗത്ത് വയ്ക്കാം. കൂടാതെ ഐസ് പാക്ക് വയ്ക്കുന്നതും മസാജ് ചെയ്യുന്നതും നല്ലതാണ്.
Post Your Comments