Latest NewsKeralaNews

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമാ തോമസും ജോ ജോസഫും നാമനിർദേശ പത്രിക സമർപ്പിക്കും

തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസും എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. എറണാകുളം കളക്ടറേറ്റിൽ വരണാധികാരി പഞ്ചായത്ത് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർക്ക് മുമ്പാകെയാണ് ഇരുവരും പത്രിക സമർപ്പിക്കുക.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ജില്ലാ യു.ഡി.എഫ് കൺവീനർ ഡൊമിനിക് പ്രസന്റഷൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ ഉമാ തോമസിനൊപ്പം പത്രിക സമര്‍പ്പിക്കാന്‍ ഉണ്ടാകും. മന്ത്രി പി രാജീവ്, എം സ്വരാജ്, സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ എന്നിവർക്കൊപ്പമാണ് ഇടതു സ്ഥാനാർഥി ജോ ജോസഫ് എത്തുക.

വ്യാഴാഴ്ചയാണ് പത്രികകളുടെ സൂക്ഷമപരിശോധന.

shortlink

Related Articles

Post Your Comments

Related Articles


Back to top button