ഇസ്‌ലാമാബാദ്: ഇമ്രാൻ ഖാന് മുന്നറിയിപ്പുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ്. ആഭ്യന്തര യുദ്ധം സൃഷ്ടിക്കാൻ ശ്രമിക്കരുതെന്നും, അങ്ങനെ ചെയ്താൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഷെഹബാസ് ഷരീഫ് വ്യക്തമാക്കി.
‘220 മില്യൺ പാകിസ്ഥാനികളും ഭരണഘടനയും ദേശീയ സ്ഥാപനങ്ങളും ഒരു മനുഷ്യന്റെ ഈഗോയുടെ അടിമകളല്ല. അദ്ദേഹം ജനക്കൂട്ടങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണ്. ആ ശ്രമം വെറുതെയാണ്. ഇമ്രാൻ ഖാനെ ഒരിക്കലും പാകിസ്ഥാന്റെ ഹിറ്റ്ലറാവാൻ അനുവദിക്കില്ല’ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് വ്യക്തമാക്കി
അബട്ടാബാദിൽ, ശനിയാഴ്ച ഇമ്രാൻഖാൻ നടത്തിയ പ്രസംഗം പാകിസ്ഥാനെതിരെയുള്ള ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു. ഇമ്രാൻ ഖാൻ ഒരുപാട് നുണ പറഞ്ഞിട്ടുണ്ടെന്നും, പക്ഷേ, ഇപ്പോൾ അയാൾക്ക് സത്യത്തെ അഭിമുഖീകരിക്കാതെ രക്ഷയില്ലെന്നും ഷരീഫ് കൂട്ടിച്ചേർത്തു.
Post Your Comments