Latest NewsIndiaNewsTechnology

പാസ്‌വേഡുകൾക്ക് പുതിയ പകരക്കാരൻ എത്തുമോ? പുതുരീതി ഇങ്ങനെ

പാസ്‌വേഡുകൾ ഓർത്തു വയ്ക്കാനുള്ള ബുദ്ധിമുട്ടുകാരണം ആളുകൾ ഒരേ പാസ്‌വേഡുകൾ ഉപയോഗിക്കുന്നത് സുരക്ഷാ പ്രശ്നം സൃഷ്ടിക്കും

പാസ്‌വേഡുകൾ ഓർത്തു വയ്ക്കാൻ പ്രയാസപ്പെടുന്നവരാണ് പലരും. മിക്കപ്പോഴും Forgot password ഓപ്ഷൻ ആശ്രയിക്കുന്നത് ഇങ്ങനെയുള്ളവരിൽ പതിവ് ആയിരിക്കും. പാസ്‌വേഡുകൾ മറന്നു പോകുന്നവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ടെക്ക് രംഗത്തെ ഭീമൻമാരായ ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ് എന്നീ കമ്പനികൾ.

പാസ്‌വേഡുകൾക്ക് പകരക്കാരനെ അവതരിപ്പിച്ച് സുരക്ഷാക്രമീകരണങ്ങൾ കൂട്ടുക എന്നതാണ് പുത്തൻ രീതി കൊണ്ട് ഉദ്ദേശിക്കുന്നത്. Multi-Device Fido Credential എന്ന് പേര് നൽകിയ ഈ പുതിയ രീതി അധികം വൈകാതെ ഉപയോക്താക്കളിലെത്തും.

Also Read: രാത്രിയിൽ ഉറക്കം കുറവാണോ? എങ്കിൽ ഈ ആരോഗ്യപ്രശ്നങ്ങൾ ബാധിച്ചേക്കാം

പാസ്‌വേഡുകൾ ഓർത്തു വയ്ക്കാനുള്ള ബുദ്ധിമുട്ടുകാരണം ആളുകൾ ഒരേ പാസ്‌വേഡുകൾ ഉപയോഗിക്കുന്നത് സുരക്ഷാ പ്രശ്നം സൃഷ്ടിക്കും. ഓൺലൈനിലെ authentication എളുപ്പവും സുരക്ഷിതമാക്കാൻ രൂപം നൽകിയ ഒരു ഓപ്പൺ സോഴ്സ് ഇൻഡസ്ട്രി അസോസിയേഷനാണ് ഫിഡോ. പാസ്‌വേഡുകൾക്ക് പകരം ബ്ലൂടൂത്ത് ഉപയോഗിച്ചുള്ള authentication ആകും ഫിഡോ ആദ്യഘട്ടത്തിൽ സ്വീകരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button