
സിഡ്‌നി: നിരവധി കാലമായി അമ്പരപ്പിക്കുന്ന ഒരു പ്രതിഭാസമാണ് ഫാന്റം ദ്വീപ്. ഇടയ്ക്കിടെ അപ്രത്യക്ഷമാവുകയും അതുപോലെ തന്നെ, ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഈ ദ്വീപ് ഇന്നും ശാസ്ത്രത്തിനു മുന്നിൽ ചോദ്യചിഹ്നമാണ്.
ഓസ്ട്രേലിയയ്ക്കും ന്യൂ കാലിഡോണിയയ്ക്കും ഇടയിലുള്ള ചെറിയൊരു തുരുത്താണ് ഫാന്റം ദ്വീപ്. ദക്ഷിണ പസഫിക് സമുദ്രത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇടയ്ക്കിടെ ഭൂപടത്തിൽ നിന്നും അപ്രത്യക്ഷമാകുന്നു എന്നതാണ് ഈ ദ്വീപിന്റെ പ്രത്യേകത. ഡെയിലി എക്സ്പ്രസ് ദിനപത്രമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ, യാതൊരു കാരണവശാലും ഇത് ടെക്നിക്കൽ എറർ അല്ലെന്നാണ് സാങ്കേതിക വിദഗ്ധർ പറയുന്നത്. ഗൂഗിൾ മാപ്പിലെ സാറ്റലൈറ്റ് വ്യൂവിലൂടെ നോക്കിയാൽ കൃത്യമായ ലാൻഡ്മാസുള്ള പ്രദേശമാണ് ഇത്. വിഖ്യാതനായ ബ്രിട്ടീഷ് സഞ്ചാരി ക്യാപ്റ്റൻ ജെയിംസ് കുക്ക്, തന്റെ ചാർട്ട് ഓഫ് ഡിസ്കവറീസ് എന്ന ഗ്രന്ഥത്തിൽ ഇതിനെക്കുറിച്ച് അടയാളപ്പെടുത്തിയിട്ടുണ്ട്. പിന്നീട് കുറേക്കാലം, ഫാന്റം ദ്വീപിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. 100 വർഷങ്ങൾക്കു ശേഷം 1895-ൽ ഈ ദ്വീപ് വീണ്ടും പ്രത്യക്ഷമായി.
2012 നവംബർ 22ന് ഓസ്ട്രേലിയൻ സഞ്ചാരികൾ ഈ പ്രദേശത്തു കൂടെ സഞ്ചരിച്ചപ്പോൾ അവർക്ക് കടലല്ലാതെ മറ്റൊന്നും കാണാൻ സാധിച്ചില്ല. പക്ഷേ, ഉപഗ്രഹം ഉപയോഗിച്ച് ചിത്രീകരിക്കുന്ന ഗൂഗിൾ എർത്തിൽ ഇടയ്ക്കിടെ വീണ്ടും ദ്വീപ് പ്രത്യക്ഷപ്പെടുന്നുമുണ്ട്. ഇതാണ് അന്വേഷകരെ കുഴക്കുന്നത്. ദ്വീപ് കാണിക്കുന്ന ഈ അത്ഭുത പ്രതിഭാസത്തിന് വിശദീകരണം നൽകാൻ ശാസ്ത്രത്തിന് ഇതുവരെ സാധിച്ചിട്ടില്ല.
Post Your Comments