വായ്പയെടുത്ത് കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ് എച്ച്ഡിഎഫ്സി ബാങ്ക്. 30 മിനിട്ടിനുള്ളിലാണ് ഉപഭോക്താക്കൾക്ക് ലോണുകൾ ലഭ്യമാകുന്നത്. കാർ വാങ്ങൽ പ്രക്രിയ ലളിതമാക്കുക, രാജ്യത്തുടനീളമുള്ള കാർ വിൽപന വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് എച്ച്ഡിഎഫ്സി ബാങ്ക് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്.
നിലവിൽ, വാഹന വായ്പ ലഭിക്കാൻ 48 മണിക്കൂർ മുതൽ 78 മണിക്കൂർ വരെ കാത്തിരിക്കേണ്ടി വരാറുണ്ട്. എന്നാൽ, എളുപ്പത്തിൽ എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്ന സേവനം വഴി ഓൺലൈൻ മുഖാന്തരം ഉപഭോക്താക്കൾക്ക് അപേക്ഷിക്കാം. 2023 സാമ്പത്തിക വർഷത്തിൽ 10,000 – 15,000 കോടി രൂപയുടെ കാർ ലോണുകൾ കൈമാറാനാണ് ബാങ്ക് പദ്ധതിയിടുന്നത്. കാർ ലോണുകൾക്ക് ആവശ്യക്കാർ ഏറെയുള്ളതിനാൽ ഈ സേവനം ബാങ്കിന് ഗുണകരമാകും.
Post Your Comments