ദാനധർമ്മങ്ങളിൽ അധിഷ്ഠിതമാണ് ഹൈന്ദവ ധർമ്മം. കൗരവ പക്ഷക്കാരിൽ, ശത്രുവാണെങ്കിലും ദാനശീലം കൊണ്ട് പേരെടുത്തവനാണ് സൂര്യപുത്രൻ കർണ്ണൻ. ദാനശീലം ഒടുവിൽ അദ്ദേഹത്തിന്റെ മരണത്തിന് തന്നെ കാരണമായി.
പാണ്ഡവരിൽ ശ്രേഷ്ഠനായ യുധിഷ്ഠിരനും കർണനോളം പോന്ന ദാനശീലനാണെന്ന് ഇതിഹാസങ്ങൾ പറയുന്നു. ദാനധർമങ്ങൾ ആപത്തിനെ തടയാൻ ശേഷിയുള്ളവയാണ്.
ഹിന്ദു കുടുംബങ്ങളിൽ ഇന്നും ദാനധർമ്മങ്ങൾ പതിവാക്കിയ നിരവധി പേരുണ്ട്. ദാനം തീർച്ചയായും സദ്ഫലങ്ങൾ തരുന്ന കർമ്മമാണ്. പക്ഷേ, ഓരോ ദ്രവ്യവും ദാനം ചെയ്യുമ്പോൾ ഓരോ ഫലമാണ്. സാധാരണയായി ഓരോരുത്തരും ദാനം ചെയ്യുന്ന വസ്തുക്കളും അവയുടെ ഗുണഫലങ്ങളും എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
1. അന്നദാനം- ദാരിദ്ര്യ, ഋണമോചനം
2. വസ്ത്രദാനം- ആയുസ്സ് വർധിക്കും
3. ക്ഷീരദാനം – സങ്കടമോചനം
4. നെല്ല്/അരിദാനം- പാപവിമോചനം
5. തിലദാനം- ശക്തിവര്‍ദ്ധനം
6. നെയ്യ്ദാനം- രോഗശമനം
7. സ്വര്‍ണ്ണദാനം- കുടുംബദോഷങ്ങൾ മാറും
8. വെള്ളിദാനം- അഴക്, തേജസ്,വിദ്യാവര്‍ദ്ധനവ്
9. ദീപദാനം- കാഴ്ചശക്തി വര്‍ദ്ധിക്കും
10. ഗോദാനം- ഋഷിമാര്‍, പിതൃക്കൾ എന്നിവരോടുള്ള കടം വീട്ടാന്‍
11. ഭൂമിദാനം- അധികാരം, അഭീഷ്ടസിദ്ധി
12. ധാന്യങ്ങളുടെ ദാനം- സൗഖ്യം , ധനസമൃദ്ധി
13. അശ്വദാനം- അശ്വലോകം പ്രാപ്തമാവും
14. കാള ദാനം – സൂര്യലോകം പ്രാപ്തമാകും
Post Your Comments